ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
വ്യാഴം, 18 ജൂണ്‍ 2015 (18:06 IST)
പോര്‍ച്ചുഗലിനു പോകാന്‍ ലളിത് മോഡിക്ക് അനുമതി നല്കിയതിനെ തുടര്‍ന്നാണ് സുഷമ സ്വരാജ് വിവാദത്തില്‍ അകപ്പെട്ടത്. എന്നാല്‍, താന്‍ ലളിത് മോഡിക്ക് യാത്രാനുമതി നല്കിയത് ഭാര്യ മിനാലിന്റെ കാന്‍സര്‍ ചികിത്സയ്ക്കായി പോര്‍ച്ചുഗലിനു പോകേണ്ട ആവശ്യത്തിനായിരുന്നു എന്നാണ് സുഷമയുടെ വിശദീകരണം. ലളിത് മോഡി വിഷയത്തില്‍ ട്വീറ്റ് ചെയ്തായിരുന്നു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ത്തകളില്‍ പരോക്ഷമായി പരാമര്‍ശിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്ത ലളിത് മോഡിയുടെ ആ ഭാര്യയാണ് മിനാല്‍ മോഡി. ബിസിനസുകാരനായിരുന്ന ആദ്യഭര്‍ത്താവ് ജാക്ക് സാഗ്‌റാനി അഴിമതി ആരോപണത്തില്‍ സൌദി അറേബ്യയില്‍ ജയിലില്‍ ആയപ്പോള്‍ മിനാല്‍ ഇന്ത്യയിലേക്ക് പോന്നു. ഡല്‍ഹിയിലെ തന്നെ ഏറ്റവും സമ്പന്നര്‍ താമസിക്കുന്ന മഹാറാണി ബാഗില്‍ വെച്ച് ലളിത് മോഡിയെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും പിന്നീട് ഇവര്‍ വിവാഹിതരാകുകയുമായിരുന്നു.
ലളിത് മോഡിയേക്കാള്‍ ഒമ്പതു വയസ്സിനു മൂത്തയാളാണ് മിനാല്‍ മോഡി. വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും ലളിത് മോഡിയും മിനാലും മുംബൈയില്‍ വെച്ച് വിവാഹിതരായി. ഈ വിവാഹത്തില്‍ ലളിത് മോഡിക്ക് രണ്ട് മക്കളുണ്ട്. രുചിര്‍ എന്ന മകനും ആലിയ എന്ന മകളും. രുചിര്‍ മുംബൈയിലെ അമേരിക്കന്‍ സ്കൂളില്‍ വിദ്യാര്‍ത്ഥിയാണ്. മകള്‍ ആലിയ പഠിക്കുന്നത് സ്വിറ്റ്‌സര്‍ലണ്ടിലാണ്.
(ചിത്രങ്ങള്‍ ലളിത് മോഡിയുടെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന്)