അടിയന്തരാവസ്ഥ ഉണ്ടായേക്കുമെന്ന അദ്വാനിയുടെ വാക്കുകള്‍ ശരിവെച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 18 ജൂണ്‍ 2015 (16:42 IST)
ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുടെ വാക്കുകള്‍ ശരിവെച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലാണ് കെജ്‌രിവാള്‍ അദ്വാനിയുടെ പരാമര്‍ശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്.

അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് അദ്വാനി പറഞ്ഞത് ശരിയാണ്. ഡല്‍ഹിയില്‍ ആയിരിക്കും അവരുടെ ആദ്യപരീക്ഷണമെന്നും കെജ്‌രിവാള്‍ ട്വീറ്റിലൂടെ ചോദിക്കുന്നു.

അടിയന്തരാവസ്ഥയുടെ നാല്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ദേശീയപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു അദ്വാനി വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്ത് പക്വതയുള്ള രാഷ്‌ട്രീയ നേതൃത്വം ഇല്ലെന്നും അതിനാല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നുമായിരുന്നു അദ്വാനിയുടെ പരാമര്‍ശം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :