സണ്‍ ഫാര്‍മയില്‍ 18 പേര്‍ക്ക് നിര്‍ബന്ധിത രാജി

ന്യൂഡല്‍ഹി| VISHNU N L| Last Modified വ്യാഴം, 18 ജൂണ്‍ 2015 (16:35 IST)
ഉയര്‍ന്ന തസ്തികയിലുള്ള 18 ജീവനക്കാരോട് സ്ഥാപനത്തില്‍നിന്ന് വിട്ടുപോകാന്‍ സണ്‍ ഫാര്‍മ മാനേജ്മന്റ് നിര്‍ദേശം നല്‍കി. റാന്‍ബാക്‌സി ലാബിനെ ഏറ്റെടുത്ത് ഒരുവര്‍ഷത്തിനുള്ളിലാണ് ജീവനക്കാരോട് നിര്‍ബന്ധിതമായി സ്ഥാപനംവിടാന്‍ നിര്‍ദേശിച്ചത്. ഇതിനായി മികച്ച ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സണ്‍ഫാര്‍മയില്‍ ലയിക്കുന്നതിനുമുമ്പ് റാന്‍ബാക്‌സിയില്‍ ജോലി ചെയ്തിരുന്നവര്‍ക്കാണ് നിര്‍ദേശം ലഭിച്ചത്.

റാന്‍ബാക്‌സി ലാബിന്റെ പ്രസിഡന്റും സിഎഫ്ഒയുമായ ഇന്ദ്രജിത്ത് ബാനര്‍ജി, കണ്‍ട്രി ഹെഡ്(ഇന്ത്യ)ആയ യുഗല്‍ സിക്രി, മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് മനീന്ദര്‍ സിങ്, ഗ്ലോബല്‍ ഹെഡ് ഗോവിന്ദ് ജാജു, ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ റാതുല്‍ ബഹാദുരി തുടങ്ങിയവര്‍ക്കാണ് നിര്‍ദേശം ലഭിച്ചത്.

ഏറ്റെടുക്കല്‍ യാഥാര്‍ത്ഥ്യമായി മാസങ്ങള്‍ക്കകം പുറത്തുവിട്ട സണ്‍ ഫാര്‍മയുടെ നാലാം പാദഫലത്തില്‍ 44 ശതമാനമാണ് ഇടിവുണ്ടായത്. ഇതാണ് ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ കമ്പനി നിര്‍ബന്ധിതരായെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :