യമനില്‍ സംഘര്‍ഷം കനത്തു , വിമാനം വഴിയുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തും

ന്യൂഡല്‍ഹി| VISHNU N L| Last Updated: ചൊവ്വ, 7 ഏപ്രില്‍ 2015 (18:19 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ യമനില്‍ നിന്ന് വ്യോമമാര്‍ഗം ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്ന നടപടി നിര്‍ത്തുന്നു. വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം നാളെയോടെ അവസാനിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സംഘര്‍ഷം രൂക്ഷമായതിനാല്‍ സനായില്‍ വിമാനമിറക്കി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ദുഷ്കരമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദീന്‍ പറഞ്ഞു.

അതിനാല്‍ വ്യോമമാര്‍ഗം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ ഇന്നും നാളെയുമായി ഈ സൌകര്യം ഉപയോഗപ്പെടുത്തണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കപ്പല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രാലയം വിശദീകരികുന്നു. അതേസമയം നാളെ വിമാന മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നതിനാല്‍ അഞ്ച് വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പേരെ നാട്ടിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. അതേസമയം ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ് തര്‍കഷ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി യെമനില്‍ എത്തിയിട്ടുണ്ട്. ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് സുമിത്ര എന്നിവയ്ക്കു പുറമെയാണിത്.

അതേസമയം 600 ഓളം യാത്രക്കാരുമായി മൂന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍കൂടി യെമനില്‍ നിന്നും പുറപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന യെമനിലെ സനായില്‍ നിന്ന് 1052 ഇന്ത്യക്കാരെ കൂടി ഇന്ത്യ ഇന്നലെ ഒഴിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ സനായില്‍ 574 പേരെ മൂന്നു എയര്‍ ഇന്ത്യ വിമാനങ്ങള്‍ വഴിയും 479 പേരെ അല്‍ ഹുദൈദ തുറമുഖം വഴി നാവിക കപ്പലിലും രക്ഷപ്പെടുത്തി.
യെമനിലുള്ള 4000ല്‍ അധികം ഇന്ത്യക്കാരില്‍ 3300 ഓളം പേരെ യെമന്‍ രക്ഷാദൌത്യമായ ഓപ്പറേഷന്‍ റാഹത്ത് വഴി ഇതിനകം മോചിപ്പിച്ചു കഴിഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ...

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍
അതേസമയം സുരേഷ് ഗോപിക്കെതിരെ ബിജെപി തൃശൂര്‍ നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുകയാണ്

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് ...

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ പെട്രോളിനും ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, ...

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ
ഭാഗങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സിനിമയെ മൊത്തമായാണ് ബാധിക്കുന്നത്. സാമുദായിക ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ...

സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം; ഒരു ഡോക്ടറിന് 7000 രോഗികള്‍!
സംസ്ഥാനത്തെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം. ഏറ്റവും കൂടുതല്‍ ക്ഷാമം ഉള്ളത് ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു. ഏപ്രില്‍ 8 വരെ വടക്കു ...