ചണ്ഡീഗഡ്|
jibin|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2015 (14:13 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ രൂക്ഷമായി വിമര്‍ശിച്ച് യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് വീണ്ടും രംഗത്ത്. ഇന്ത്യന്‍ ടീമില്‍ നിന്ന് യുവരാജിനെ ഒഴിവാക്കപ്പെടാന്‍ കാരണം ധോണിയാണ്. അദ്ദേഹത്തെ ക്രിക്കറ്റിലെ ദൈവമാക്കിയത് മാധ്യമങ്ങളാണ്. ആരും സഹായിക്കാനില്ലാത്തെ ധോണി യാചിച്ചുനടക്കുന്നതെന്ന് എല്ലാവരും കാണുമെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.
ധോണിയെ ദൈവമാക്കിയത് മാധ്യമങ്ങളാണ്, ഒരിക്കലും അര്‍ഹിക്കാത്ത പദവികളാണ് മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയത്. അഹങ്കാരത്തിന് യാതൊരു കുറവും ഇല്ലാത്തെ ധോണിക്ക് ഒരു ദിവസം ലഭിക്കും. ധോണിയെപ്പോലെ അപകടകാരിയായ ഒരുവ്യക്തിയെ തന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും യോഗ്‌രാജ് പറഞ്ഞു. താനായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ സ്ഥാനത്തെങ്കില്‍ ധോണിയുടെ കരണത്തടിക്കുമായിരുന്നു. മറ്റ് താരങ്ങള്‍ ധോണിയെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. അതിനുള്ള കാരണങ്ങള്‍ ഒരിക്കല്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
2011ലെ ലോകകപ്പ് ഫൈനലില്‍ യുവരാജ് സിംഗിനെ തഴഞ്ഞ് ക്രീസിലെത്തിയ ധോണി യുവരാജില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. നേരത്തെ ക്രീസിലെത്തി വിജയറണ്‍ നേടി ധോണി ഹീറോ ആയി തീരുകയും ചെയ്തു. ക്രിക്കറ്റിലെ ദൈവവും ഹീറോയും ആയിരുന്നെങ്കില്‍ എന്തുകൊണ്ടാണ് 2015 ലോകകപ്പ് സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ടീമിനെ ജയിപ്പിക്കാന്‍ ധോണിക്ക് കഴിയാതെ പോയതെന്നും യോഗ്‌രാജ് ചോദിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.