ധോണി പറഞ്ഞാല്‍ 24മത് നിലയില്‍ നിന്ന് താഴേക്ക് ചാടും: ഇഷാന്ത്‌

  മഹേന്ദ്ര സിംഗ് ധോണി , ഇഷാന്ത്‌ ശര്‍മ , ടീം ഇന്ത്യ , മോഹിത് ശര്‍മ്മ
മുംബൈ| jibin| Last Updated: തിങ്കള്‍, 6 ഏപ്രില്‍ 2015 (15:09 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ടീമിലെ യുവനിരയും തമ്മിലുള്ള ആത്മബന്ധം പ്രശസ്‌തമാണ്. മുതിര്‍ന്ന താരങ്ങളെ പലപ്പോഴും തഴയുന്ന ധോണി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് യാതൊരു പിശുക്കും കാട്ടാറില്ല. നായകന്റെ പിന്തുണയില്‍ യുവനിര സംതൃപ്‌തരാണെന്നതിന് മുഖ്യ തെളിവാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത്‌ ശര്‍മയുടെ വാക്കുകള്‍. ധോണി പറഞ്ഞാല്‍ 24മത് നിലയില്‍ നിന്ന് താഴേക്ക് ചാടും. അദ്ദേഹം തനിക്ക് നല്‍കുന്ന പിന്തുണ അപാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലോകകപ്പില്‍ പരുക്കു മൂലം കളിക്കാന്‍ കഴിയാതെ ടീമില്‍ നിന്ന് പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ ധോണിയാണ് തനിക്ക് ധൈര്യം പകര്‍ന്നതെന്നും ഇഷാന്ത്‌ പറഞ്ഞു. ഇങ്ങനെയുള്ള ഒരു നായകന്‍ പറഞ്ഞാല്‍ രണ്ടാമത്‌ ഒന്ന്‌ ആലോചിക്കാതെ എത്ര വലിയ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുമെന്നും അദ്ദേഹം പറഞ്ഞു.

2015 ലോകകപ്പില്‍ പരുക്ക് മൂലം കളിക്കാന്‍ കഴിയാതിരുന്ന ഇഷാന്തിന് പകരം മോഹിത് ശര്‍മ്മയാണ് ടീമില്‍ എത്തിയത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്‌ ഇഷാന്ത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :