അനുബന്ധ വാര്‍ത്തകള്‍
- നാലംഗ കുടുംബം വിഷം കഴിച്ചനിലയിൽ : അച്ഛനും മകളും മരിച്ചു
- രണ്ട് ചക്രവാതചുഴി, ഒപ്പം ന്യൂനമർദ്ദപാത്തിയും കേരളത്തിൽ അടുത്ത 2 ദിവസം വ്യാപകമഴ
- ചന്ദ്രയാന്‍-3ന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു: നാളെ ഉച്ചകഴിഞ്ഞ് 2.35 ന് വിക്ഷേപണം
- ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജലനിരക്ക്, യമുന കരകവിഞ്ഞതോടെ ഡൽഹിയിൽ വെള്ളക്കെട്ട്
- Delhi Flood News Live Update: യമുന നദി കരകവിഞ്ഞൊഴുകുന്നു, പ്രളയ ഭീതിയില്‍ ഡല്‍ഹി; കുടിവെള്ള ക്ഷാമത്തിനു സാധ്യത
യമുന നദിയിലെ ജലനിരപ്പ് താഴുന്നു; ജനവാസ മേഖലകളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങി
യമുന നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഡല്‍ഹിയിലെ ജനവാസ മേഖലകളില്‍ അടക്കം കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. യമുനയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ വെള്ളക്കെട്ട് കുറഞ്ഞു. യമുനയിലെ ജലനിരപ്പ് 208.02 മീറ്ററിന് താഴെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മഴയുടെ തീവ്രത കുറഞ്ഞതിനാല്‍ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യത. ഡല്‍ഹിയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 16,564 ആളുകളെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് ഡല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യതലസ്ഥാനത്ത് പെയ്തത്. യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നതാണ് ഡല്‍ഹിയില്‍ പ്രളയമുമ്ടാകാന് കാരണം.