തൂക്കിലേറ്റും മുമ്പ് മേമന് ബന്ധുക്കള്‍ പിറന്നാള്‍ കേക്ക് ജയിലിലേക്ക് കൊടുത്തയച്ചു

യാക്കൂബ് അബ്ദുൽ റസാഖ്ബ് മേമന്‍ , മുംബൈ സ്ഫോടനക്കേസ് , സുപ്രിം കോടതി , കേക്ക്
നാഗ്‌പൂര്‍| jibin| Last Updated: വ്യാഴം, 30 ജൂലൈ 2015 (10:29 IST)
അമ്പത്തിമൂന്നാം ജന്മദിനത്തില്‍ തൂക്കിലേറ്റപ്പെട്ട മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് അബ്ദുൽ റസാഖ്ബ് മേമന് ബന്ധുക്കള്‍
ജന്മദിനകേക്ക് വാങ്ങിവെച്ചിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെ വിധി മറിച്ചാണെന്നറിഞ്ഞപ്പോള്‍ കേക്ക് ജയിലിലേക്കു കൊടുത്തയക്കുകയും ചെയ്‌തു. കേക്ക് ജയില്‍ സൂപ്രണ്ടിന് കൈമാറുകയും ചെയ്യുകയായിരുന്നു. എന്നാല്‍ രാവിലെ 6.35ന് മേമനെ തൂക്കിലേറ്റുകയും ചെയ്‌തു.

ഭാര്യയും മകളും മുംബൈ മാഹിമിലെ വീട്ടിലായിരുന്നു. സുലെമാനാണ് ബന്ധുക്കളുടെ ആഗ്രഹം മാനിച്ച് കേക്ക് വാങ്ങിവച്ചത്. ഇന്നലെ ഒരു ദിവസം മുഴുവനും പ്രതീക്ഷയോടെയാണ് മേമൻ കുടുംബം മണിക്കൂറുകള്‍ തള്ളി നിക്കിയത്. നാഗ്‌പൂര്‍ ജയിലിന് സമീപത്തെ ഹോട്ടലില്‍ സഹോദരന്‍മാരായ സുലെമാന്‍ മേമന്‍, ബന്ധു ഉസ്മാന്‍ തുടങ്ങിയവര്‍ തങ്ങുകയും ചെയ്‌തു.

രാഷ്‌ട്രപതി രാത്രി ദയാഹര്‍ജി തള്ളിയശേഷം വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ പ്രതീക്ഷ ബാക്കിവെച്ച മേമന്റെ കുടുംബം പ്രതീക്ഷ പുലര്‍ത്തുകയും ചെയ്‌തു. പുലർച്ചെ മൂന്നിന് സുപ്രീംകോടതിയിൽ പ്രത്യേക വാദം നടന്നപ്പോൾ ശിക്ഷ റദ്ദാക്കുമെന്ന് ഇവർ കൂടുതല്‍
പ്രതീക്ഷിച്ചു. എന്നാല്‍ 90 മിനിറ്റ് നീണ്ടുനിന്ന വാദത്തിനുശേഷം സുപ്രീംകോടതി ദയാഹർജി തള്ളുകയും തൂക്കുകയര്‍ ഉറപ്പാക്കുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :