യാസ് ചുഴലിക്കാറ്റ് 185 കിലോമീറ്റര്‍ വേഗതയില്‍ കരതൊടുമെന്ന് പ്രവചനം

ശ്രീനു എസ്| Last Modified ചൊവ്വ, 25 മെയ് 2021 (07:38 IST)
യാസ് ചുഴലിക്കാറ്റ് 185 കിലോമീറ്റര്‍ വേഗതയില്‍ കരതൊടുമെന്ന് പ്രവചനം. നിലവില്‍ ഒഡീഷയിലെ ബലോസോസറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഒരുങ്ങുകയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്തത്തില്‍ ഉന്നതതലയോഗം സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ആറുസംസ്ഥാനങ്ങളില്‍ ദുരന്തനിവാരണ സേനയുടെ 100 സംഘങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :