തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് സാമന്ത

ശ്രീനു എസ്| Last Modified തിങ്കള്‍, 24 മെയ് 2021 (21:56 IST)
തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ പേടിയാണെന്ന് അക്കിനേനി. എന്തുകൊണ്ടാണ് ബോളിവുഡില്‍ ഒരു സിനിമയും ചെയ്യാത്തതെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു താരം. ബോളിവുഡ് ഹങ്കാമക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ചിലപ്പോള്‍ തന്റെ പോടികൊണ്ടാകുമെന്നും ഇവിടെ കഴിവുള്ളവര്‍ നിരവധിപേരുണ്ടെന്നും താരം പറഞ്ഞു. ബോളിവുഡില്‍ രണ്‍ബീര്‍ കപൂറിനൊപ്പം അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ആമസോണില്‍ റിലീസിനൊരുങ്ങുന്ന ഫാമിലി മാന്‍ 2 സീരിസാണ് സാമന്തയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :