ട്രായ് ശുപാര്‍ശ ചെയ്ത സ്‌പെക്ട്രം നിരക്കുകള്‍ ഖജനാവിന് നഷ്ടമുണ്ടാക്കുമെന്ന് ബിജെപി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്ത സ്‌പെക്ട്രം നിരക്കുകള്‍ ഖജനാവിന് 35,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ബിജെപി.
ഇതിനോടനുബന്ധിച്ച് ട്രായ് ശുപാര്‍ശകള്‍ സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെ.പി നേതാവ് യശ്വന്ത് സിന്‍ഹ പ്രധാനമന്ത്രിക്ക് കത്തയച്ചു. 'ട്രായ്' പ്രഖ്യാപിച്ച പുതിയ റിസര്‍വ് വില പ്രകാരം 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള ഒരു മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന്റെ വില 2,376 കോടി രൂപയില്‍നിന്ന് 1,496 കോടി രൂപയായി കുറഞ്ഞു. 37 ശതമാനം കുറവാണിത്.
ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ കുറവ് 50 ശതമാനം വരെയാണ്. 900 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ഒരു മെഗാഹെര്‍ട്‌സ് സ്‌പെക്ട്രത്തിന്റെ വില 1,718 കോടിരൂപയില്‍നിന്ന് 650 കോടിരൂപയായി കുറച്ചു. അടുത്ത ലേലത്തില്‍ ഈ കുറഞ്ഞ നിരക്കില്‍ സ്‌പെക്ട്രം വിറ്റാല്‍ സര്‍ക്കാറിനുണ്ടാകുന്ന നഷ്ടം 35,000 കോടിരൂപയായിരിക്കും.
മെട്രോകളിലും 'എ' വിഭാഗത്തിലും നിരക്ക് നേരിയ തോതില്‍ കൂടിയാലും 27,000 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.