കോണ്‍ഗ്രസ് ഒറ്റപ്പെട്ടു; ട്രായ് ഭേദഗതി ബില്‍ പാസായി

ന്യുഡല്‍ഹി| vishnu| Last Modified തിങ്കള്‍, 14 ജൂലൈ 2014 (16:20 IST)
പ്രതിപക്ഷ നിരയെ തന്ത്ര പരമായി ഭിന്നിപ്പിക്കാന്‍ കഴിഞ്ഞതോടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. മൃഗീയ ഭൂരിപ്ക്ഷമുണ്ടായിരുന്നിട്ടും സഭയില്‍ പ്രതിപക്ഷത്തു നിന്ന് പിന്തുണ നേടാന്‍ സര്‍ക്കാരിനായി.

സഭയില്‍ ഒറ്റപ്പെടുന്നു എന്നു മനസിലായതോടെ കോണ്‍ഗ്രസ് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. മായാവതിയുടെ ബിഎസ്പിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കി.

നേരത്തേ സര്‍ക്കാരിനെതിരെ പ്രമേയം കൊണ്ടുവരാ‍ന്‍ തൃണ്മൂല്‍ ആലോചിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിത ചുവടുമാറ്റം പ്രതിപക്ഷത്തിന്റ് ഭിന്നിപ്പാണ് വ്യക്തമാക്കുന്നത്. അനുയോജ്യനായ ഏതു വ്യക്തിയെയും നിയമിക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ടെന്നും ഓഫീസ് ഭംഗിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നുമാണ് തൃണമൂലിന്റെ ഇപ്പോശത്തെ നിലപാട്.

ട്രായ് നിയമമനുസരിച്ച് മുന്‍ മേധാവികള്‍ക്ക് സര്‍ക്കാരിലെ മറ്റു പദവികള്‍ വഹിക്കാന്‍ കഴിയില്ല. ഈ തടസം ഒഴിവാക്കി മുന്‍ ട്രായ് തലവന്‍ നൃപേന്ദ്ര മിശ്രയെ പ്രധാന മന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയ നടപടിക്ക് നിയമ സാധുത നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മിശ്രയുടെ നിയമനത്തിനായി സര്‍ക്കാര്‍ നേരത്തെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ബില്ലിനെ സഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇടതു പാര്‍ട്ടികളും എതിര്‍ത്തു.
പ്രതിപക്ഷ കക്ഷികളില്‍ ഭിന്നിപ്പ് വന്നതോടെ ബില്‍ രാജ്യസഭയിലും പാസാകുമെന്ന് ഉറപ്പായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :