അനുബന്ധ വാര്‍ത്തകള്‍
- കുടിയേറ്റ തൊഴിലാളികളെ സ്വീകരിക്കാത്ത പശ്ചിമ ബംഗാളിന്റെ നിലപാട് അനീതി: മമതയ്ക്ക് കത്തെഴുതി അമിത് ഷാ
- മധ്യപ്രദേശിലേയ്ക്ക് റെയിൽവേ ട്രാക്ക് വഴി നടന്നു, മഹാരാഷ്ട്രയിൽ 14 കുടിയേറ്റ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു
- ശമ്പള ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി, സ്റ്റേ ഇല്ല
- കുടിയേറ്റ തൊഴിലാളികളുടെ മടക്കം: നിർധനരായവരുടെ യാത്രാക്കൂലി കോൺഗ്രസ് വഹിക്കുമെന്ന് സോണിയഗാന്ധി
- സാലറി ചാലഞ്ചിന് കേന്ദ്രസർക്കാർ ആഹ്വാനം: മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് നൽകാം
ലോക്ക്ഡൗണിന് ശേഷം ജോലിക്കെത്താത്തവർക്കെതിരെ അച്ചടക്ക നടപടി: ശമ്പളം കുറയ്‌ക്കും
ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാത്തവർക്കെതിരെ അച്ചടക്കനടപടികളുണ്ടാകുമെന്ന് ഫാക്‌ടറികൾ. ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവരുടെ ശമ്പളത്തിൽ കുറവുവരുത്തുമെന്നാണ് സൂചന.ലോക്ക് ഡൗണ്‍ നീക്കിയാല്‍ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക.
ഗുജറാത്ത്,മധ്യപ്രദേശ്,കർണാടക,യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും ഇത്തരത്തിൽ നടപടി ഉണ്ടാവുന്നത്. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കിയതായാണ് റിപ്പോർട്ട്.മെയ് 17ന് ശേഷം ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാവുക.നിലവിൽ ജോലിയുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ കുടിയേറ്റ തൊഴിലാളികൾ എല്ലാം തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കായി തിരിച്ചുപോയിരുന്നു.
തീരുമാനം കർശനമായി നടപ്പിലാക്കുകയാണെങ്കിൽ നാട്ടിലേയ്‌ക്ക് ഇപ്പോൾ തിരിച്ചെത്തിയ തൊഴിലാളികൾ ലോക്ക്ഡൗൺ കഴിയുന്നതും തിരികേ ജോലിയിൽ പ്രവേശിക്കേണ്ടതായി വരും.തൊഴിലാളികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ ഫാക്ടറികൾക്ക് പ്രവര്‍ത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.