വർക്ക് ഫ്രം ഹോം തട്ടിപ്പ്: 5.85 കോടി ഇ ഡി പിടിച്ചെടുത്തു: കമ്പനികൾക്ക് ചൈനീസ് ബന്ധം

അഭിറാം മനോഹർ| Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2022 (16:57 IST)
വർക്ക് ഫ്രം ഹോം രീതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ 5.85 കോടി രൂപ ഇ ഡി കണ്ടുകെട്ടി. ബെംഗളൂരു അടക്കം 12 ഇടങ്ങളിലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

കീപ്പ് ഷെയർ എന്ന ആപ്പ് വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ 92 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഉദ്യോഗാർഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :