കൃത്യമായി പറഞ്ഞാല്‍, ഒരു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞു, 19(1)(a) ഫസ്റ്റ് ലുക്കിന് പിന്നില്‍, സംവിധായക ഇന്ദു വി.എസ് പറയുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 ജൂണ്‍ 2022 (10:09 IST)

നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രീകരണം കഴിഞ്ഞ് മാസങ്ങളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റും ഇതുവരെ പുറത്തു വന്നിരുന്നില്ല. വിശേഷങ്ങള്‍ സംവിധായക ഇന്ദു വി.എസ് തന്നെ പങ്കുവയ്ക്കുകയാണ്.

'19(1)(a) First look ! കൃത്യമായി പറഞ്ഞാല്‍, ഒരു വര്‍ഷവും രണ്ട് മാസവും മുന്‍പാണ് oldmonks ഈ പോസ്റ്റര്‍ എനിക്ക് അയയ്ക്കുന്നത്.
അന്ന് തൊട്ട് ഇന്ന് വരെ, ഫോണ്‍ ഗ്യാലറിയില്‍ നിന്നിതെടുത്ത് നോക്കാത്ത ദിവസങ്ങള്‍ വളരെ കുറവാണ്...

സമയം അതിന്റെ പണി എടുത്തു.. പറ്റുന്നപോലെ, ഞങ്ങള്‍ ഒപ്പം പിടിച്ചു.

അപ്പൊ.. അങ്ങനെ.

കഴിഞ്ഞ ഒരു വര്‍ഷം കൂടെ നിന്നവര്‍ക്ക് പ്രത്യേക നന്ദിയോടെ

നിങ്ങളിലേക്ക്.'-ഇന്ദു വി എസ് കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :