Rijisha M.|
Last Modified വ്യാഴം, 29 നവംബര്‍ 2018 (15:12 IST)
റെയിൽവേ ട്രാക്കിലൂടെ യുവതി
കാർ പാഞ്ഞുപോകുന്നതുകണ്ട് കണ്ടുനിന്നവർ ഒന്ന് ഞെട്ടി. ആത്‌മഹത്യ ചെയ്യാനാണോ എന്ന ചോദ്യം വരെ അവരിൽ നിന്ന് ഉയർന്നു. എന്തായാലും സംഭവം അപ്പോൾ തന്നെ പൊലീസിനെ അറിയിച്ചു. സംഭവം കേൾക്കേണ്ട താമസം പൊലീസുകാർ സ്ഥലത്തെത്തി.
കാറിന്റെ പിന്നാലെ പോയി കാറിനെയും യുവതിയേയും കസ്‌റ്റഡിയിലെടുത്തു. റോഡിനോട് ചേർന്ന റെയിൽവേ ട്രാക്കിലൂടെയായിരുന്നു യുവതി കാർ ഓടിച്ചത്. എന്നാൽ ഇതിന് കൃത്യമായ മറുപടി യുവതിയുടെ കൈയിലുണ്ടായിരുന്നു. തന്റെ ജിപിഎസ് വഴി കാണിച്ച സ്ഥലത്തുകൂടിയാണ് താൽ പോയതെന്ന് യുവതി നിഷ്‌ക്കളങ്കമായി മറുപടി നൽകി.
റയില്‍വെ ട്രാക്കില്‍ വാഹനമോടിക്കുന്നത് കുറ്റകരമാണെന്നതിനാല്‍ സ്ത്രീക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 'ഡക്‌സീൻ' പൊലീസാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്.