സന്നിധാനത്തെ എല്ലാ നിയന്ത്രണങ്ങളും നീക്കി പൊലീസ്; സംഘർഷം ഉള്ളിടത്ത് മാത്രം ഇടപെട്ടാൽ മതിയെന്ന് പുതിയ തീരുമാനം

അപർണ| Last Modified വ്യാഴം, 29 നവം‌ബര്‍ 2018 (08:03 IST)
സന്നിധാനത്ത് നിലനിൽക്കുന്ന പോലീസ് നിയന്ത്രങ്ങൾ നീക്കി. സ്ത്രീകൾക്കും കുട്ടികൾക്കും ഇനി പകലും രാത്രിയും നടപ്പന്തലിൽ വിരിവെക്കാം. ശരണം വിളിക്കുന്നതിനും നാമജപം നടത്തുന്നതിനും ഇനി വിലക്കില്ല. തീരുമാനം ഉച്ചഭാഷിണിയിൽ കൂടി ഭക്തരെ അറിയിച്ചു. സംഘർഷമുള്ളിടത്ത് മാത്രം ഇനി പൊലീസ് ഇടപെട്ടാൽ മതിയെന്നാണ് പുതിയ തീരുമാനം.

തീർഥാടനം തുടങ്ങി 11 ദിവസത്തെ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവുണ്ട്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെ കറവുണ്ട്. അപ്പം വിറ്റുവരവിൽ 2.45 കോടിയുടെ കുറവും മുറി വാടകയിൽ 50.62 ലക്ഷത്തിന്റെ കുറവും ഉണ്ടെന്നാണ് കണക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :