അപർണ|
Last Modified ബുധന്‍, 28 നവംബര്‍ 2018 (08:58 IST)
സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം വരുന്നു. തുറമുഖ ഡയറക്ടറായിരിക്കെ സർക്കാറിന് 14.9കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ധനകാര്യ പരിശോധന റിപ്പോർട്ട് പ്രകാരമാണ് നടപടി.
സംഭവത്തിൽ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഏറെ വിവാദങ്ങൾ വഴിതെളിച്ചിരുന്നു. സർക്കാർ അന്ന് ജേക്കബ് തോമസിന് അനുകൂല വിധിയായിരുന്നു എടുത്തിരുന്നത്. എന്നാൽ, പിന്നീട് സസ്പെൻഷനിൽ ആയതോടെ കേസിൽ എന്തു ചെയ്യാനാകും എന്ന് സർക്കാരെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വെഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.