കോവിഡ് വാക്‌സിന്‍: രണ്ടാം ഡോസ് വൈകിയാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍?

നെല്‍വിന്‍ വില്‍സണ്‍| Last Modified ശനി, 1 മെയ് 2021 (08:45 IST)

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. ഇതിനിടയിലാണ് രണ്ടാം ഡോസ് വാക്‌സിന്‍ വൈകുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നത്. രണ്ടാം ഡോസ് വൈകിയാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നതാണ് പ്രധാന സംശയം.

രണ്ടാം ഡോസ് വൈകിയാല്‍ ആദ്യ ഡോസിന്റെ ഫലം കുറയുമോ എന്ന് പലര്‍ക്കും സംശയമുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ട എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

ആറ് മുതല്‍ എട്ട് ആഴ്ച വരെ രണ്ടാം ഡോസ് വൈകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. രണ്ടാം ഡോസ് അല്‍പ്പം വൈകിയാലും അത് പ്രതിരോധത്തെ ബാധിക്കില്ല. വൈകുന്തോറും പ്രതിരോധശേഷിയില്‍ കാര്യമായ വര്‍ധനവുണ്ടാകും. ആദ്യ ഡോസ് എടുത്തു മൂന്ന് ആഴ്ചയ്ക്കു ശേഷം പ്രതിരോധശേഷി രൂപപ്പെട്ടു തുടങ്ങും. രണ്ടാം ഡോസ് എടുത്തു രണ്ട് ആഴ്ചയ്ക്കു ശേഷം മാത്രമാണു പ്രതിരോധശേഷി പൂര്‍ണമായി കൈവരിക്കുന്നത്.

കോവാക്‌സീന്റെ രണ്ടാം ഡോസ് നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളിലും കോവിഷീല്‍ഡ് നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളിലും എടുക്കണമെന്നാണ് മാര്‍ഗനിര്‍ദേശം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :