കോവിഷീൽഡോ കോവാക്‌സിനോ? ഏതാണ് നല്ലത്? - ഈ സംശയമുള്ളവരാണോ നിങ്ങൾ?

എമിൽ ജോഷ്വ| Last Updated: ശനി, 1 മെയ് 2021 (10:46 IST)
കോവിഡ് കേസുകൾ പ്രതിദിനം നാലുലക്ഷം കടക്കുന്നതിന്റെ ഞെട്ടലിലാണ് രാജ്യം. മരണസംഖ്യയും ഏറിവരുന്നു. ലോക്ക് ഡൗണും നിരോധനാജ്ഞയുമൊക്കെ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ വരുത്താൻ സർക്കാരുകൾ ശ്രമിക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ മറികടക്കുന്ന രീതിയിലുള്ള രോഗവ്യാപനം ആശങ്കയായി നിൽക്കുന്നു.

കോവിഡ് ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ വാക്‌സിൻ എടുക്കുക എന്നതുമാത്രമാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും സുപ്രധാനമായ കാര്യം. വാക്‌സിൻ സ്വീകരിക്കാൻ മടിച്ചുനിൽക്കുന്നത് വലിയ അപകടത്തിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കും. വാക്‌സിനുകളിൽ കോവാക്‌സിനാണോ കോവിഷീൽഡാണോ നല്ലതെന്ന സംശയം പലരും ഉയർത്തിക്കണ്ടിട്ടുണ്ട്. ഇക്കാര്യത്തിൽ മിക്കവർക്കും സംശയം ഉണ്ടാകാം.

എന്നാൽ അത്തരം ഒരു താരതമ്യത്തിന്റെ ആവശ്യമില്ല. വാക്സിൻ ഏത് സ്വീകരിച്ചാലും അത് ഫലപ്രദമായ പ്രതിരോധം തീർക്കുകതന്നെ ചെയ്യും. കോവിഡിൽ നിന്ന് എഴുപത് ശതമാനം സംരക്ഷണം വാക്‌സിൻ സ്വീകരണത്തിലൂടെ ലഭിക്കും. വാക്‌സിൻ സ്വീകരിച്ചവരെയും കോവിഡ് ബാധിക്കാറുണ്ട്. എന്നാൽ അവരിൽ രോഗബാധയുടെ തീവ്രത കുറഞ്ഞിരിക്കും.

വാക്‌സിൻ സ്വീകരിച്ചു എന്ന ധൈര്യത്തിൽ പക്ഷെ കോവിഡ് പ്രതിരോധത്തിൽ അലംഭാവം പാടില്ല. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഒത്തുകൂടലുകൾ, അനാവശ്യ യാത്രകൾ എന്നിവയൊക്കെ ഒഴിവാക്കണം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാവശ്യമായവ ആഹാരത്തിൽ ഉൾപ്പെടുത്തണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :