നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 10 മെയ് 2021 (08:51 IST)
കേരളം വിലകൊടുത്ത് വാങ്ങുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. വാക്‌സിന്‍ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് സംസ്ഥാനം പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് വിലകൊടുത്ത് വാങ്ങുന്ന വാക്‌സിന്‍ എത്തി തുടങ്ങുന്നത്. മൂന്നര ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ന് എറണാകുളത്ത് എത്തുക. ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ വിലകൊടുത്ത് വാങ്ങാനാണ് കേരളം നേരത്തെ തീരുമാനിച്ചത്.