ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: ന്യൂയോര്‍ക്കില്‍ സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഓര്‍മ

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (08:54 IST)
ന്യൂയോര്‍ക്കില്‍ സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഓര്‍മയ്ക്കായിട്ടാണ് വനിതാ ദിനാചരണം ആദ്യമൊക്കെ ആചരിച്ചുവന്നിരുന്നത്. ആദ്യം ഇന്റര്‍നാഷണല്‍ വര്‍ക്കിങ് വിമന്‍സ് ഡേ എന്ന പേരില്‍ ജോലി ചെയ്യുന്ന വനിതകളുടെ ദിനമായാണ് ഇത് ആഘോഷിച്ചിരുന്നത്. 1909 ഫെബ്രുവരി 28ന് ന്യൂയോര്‍ക്കിലാണ് വനിതാ ദിനം ആദ്യം ആഘോഷിച്ചത്.

1990 മുതലാണ് മാര്‍ച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ച് തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. പുരുഷനെ പോലെ തന്നെ അവകാശങ്ങളും സ്വാതന്ത്ര്യവും തങ്ങള്‍ക്കുമുണ്ടെന്ന് ഉദ്ഘോഷിച്ചുകൊണ്ടാണ് ഓരോ വനിതാ ദിനവും കടന്നു പോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :