ആലപ്പുഴ ദേശീയപാതയില്‍ രണ്ട് വാഹനാപകടം: 14 പേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 8 മാര്‍ച്ച് 2022 (08:34 IST)
ദേശീയപാതയില്‍ രണ്ട് വാഹനാപകടം. 14 പേര്‍ക്ക് പരിക്കേറ്റു. കുളച്ചലില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന മിനി ബസ് മറിഞ്ഞ് യാത്രക്കാരായ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്നത് മത്സ്യബന്ധന ബോട്ടിലെ ജോലിക്കാരായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചന്തിരൂരില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ഗുരുഡ ബസിന്റെ പിന്നിലിടിച്ചാണ് അടുത്ത അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :