1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Woman calls off wedding after groom, his friends turn up drunk

മദ്യപിച്ചെത്തി വരന്‍; വിവാഹത്തില്‍ നിന്നു പിന്മാറി വധു, വിവാഹവേദിയില്‍ നാടകീയ രംഗങ്ങള്‍

Wedding
വിവാഹവേദിയിലേക്ക് വരന്‍ മദ്യപിച്ചെത്തിയത് വധുവായ യുവതിക്ക് ഇഷ്ടമായില്ല. വേറൊന്നും ചിന്തിച്ചില്ല, വിവാഹത്തില്‍ നിന്നു പിന്മാറുകയാണെന്ന് യുവതി തീരുമാനിച്ചു. ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ തിക്രി ഗ്രാമത്തിലാണ് സംഭവം. 
 
വിവാഹവേദിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിവാഹചടങ്ങുകള്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് വരനും ഇയാളുടെ ചില സുഹൃത്തുക്കളും മദ്യപിച്ച നിലയില്‍ വിവാഹവേദിയിലേക്ക് കടന്നുവരുന്നത്. വധുവിന്റെ വീട്ടുകാര്‍ക്ക് ഇതില്‍ അനിഷ്ടമുണ്ടായി. വധുവിന്റെ കൈ പിടിച്ച് നൃത്തം ചെയ്യാന്‍ വരന്‍ ശ്രമിച്ചെങ്കിലും യുവതി തയ്യാറായില്ല. താന്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയാണെന്ന് വധു പറഞ്ഞു. വീട്ടുകാരും ഇതിനെ പിന്തുണച്ചു. 
 
വിവാഹം നടക്കാത്തതിനാല്‍ സ്ത്രീധനമായി തങ്ങള്‍ നല്‍കിയ പണവും സ്വര്‍ണവും തിരിച്ചുനല്‍കണമെന്ന് വധുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. പൊലീസിനെ കാര്യം അറിയിച്ചു. പൊലീസ് എത്തുംവരെ വരന്റെ വീട്ടുകാരെ വധുവിന്റെ വീട്ടുകാര്‍ പിടിച്ചുനിര്‍ത്തി. പിന്നീട് പണമെല്ലാം തിരിച്ചുകിട്ടിയ ശേഷമാണ് വധുവിന്റെ വീട്ടുകാര്‍ വരന്റെ വീട്ടുകാരെ വിട്ടത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് സൂചിക: കേരളം വീണ്ടും ഒന്നാമത്