1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aditi Ravi speaks openly about marriage

പ്രണയമോ അറേഞ്ച്ഡ് മാരേജോ ?അദിതി രവിയുടെ മറുപടി ഇതാണ്

അദിതി രവി
ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമയില്‍ തന്റെ കഴിവ് തെളിയിച്ച നടിയാണ് അദിതി രവി. ആന്‍ഗ്രി ബേബീസ് എന്ന സിനിമയിലൂടെ എത്തിയ നടി ഇതിനകം നിരവധി ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു. ഇപ്പോളിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയ താരം.
 
പ്രണയമാ അറേഞ്ച് മാര്യേജ് ആണോ എന്നൊരു ആരാധകരുടെ ചോദ്യത്തിന് നടി മറുപടി നല്‍കി. പ്രണയിച്ചിട്ട് അറേഞ്ച്ഡ് എന്നാണ് അദിതി പറഞ്ഞത്. ക്രിക്കറ്റ് താരം ആരാണ് എന്ന ചോദ്യത്തിന് ധോണി എന്ന് വേഗത്തില്‍ മറുപടി പറഞ്ഞു. വിജയനെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ മാന്യന്‍ എന്ന് നടി പറഞ്ഞു.
 
ജോജു ജോര്‍ജിന്റെ പീസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി. ജോജുവിന്റെ മകളായാണ് താരം അഭിനയിക്കുന്നത്.
അടുത്ത ലേഖനം
ടൈഗർ ഷ്‌രോഫിനും ദിഷ പഠാണിക്കുമെതിരെ പോലീസ് കേസ്