മൂന്നാം വിവാഹം, അതിലേറെ പ്രണയങ്ങള്‍; മുടി ചീകാത്ത ബോറിസ് ജോണ്‍സണ്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 31 മെയ് 2021 (11:05 IST)

കോവിഡ് മഹാമാരിയില്ലെങ്കില്‍ ആളും ആരവവുമായി ബ്രിട്ടന്‍ ആഘോഷിക്കുന്ന വിവാഹമാകുമായിരുന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെയും കാമുകി കാരി സിമണ്ട്‌സിന്റെയും. ശനിയാഴ്ച ഉച്ചയോടെ ലണ്ടനില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. പരിസ്ഥിതി അഭിഭാഷക കൂടിയായ കാരി സിമണ്ട്‌സില്‍ ബോറിസിന് ഒരു മകനുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രിട്ടണിലെ വിവാഹ ചടങ്ങില്‍ വെറും 30 പേര്‍ മാത്രമാണ് പങ്കെടുത്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലിലായിരുന്നു വിവാഹം. 2019 ല്‍ ജോണ്‍സണ്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. അതിനു മുന്‍പെ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 2020 ലാണ് മകന്‍ വില്‍ഫ്രഡ് ജനിക്കുന്നത്. 56-കാരനായ ജോണ്‍സണും 33 കാരിയായ കാരി സിമ്ണ്ടസും തമ്മിലുള്ള വിവാഹനിശ്ചയം 2020 ഫെബ്രുവരിയിലായിരുന്നു.

ബോറിസ് ജോണ്‍സന്റെ മൂന്നാമത്തെ വിവാഹമാണ് ഇത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗേള്‍ഫ്രണ്ട് അലിഗ്ര ഓവനാണ് ജോണ്‍സന്റെ ആദ്യ ഭാര്യ. 1987 ലായിരുന്നു ഇരുവരുടെയും വിവാഹം. കല്യാണം കഴിക്കുന്ന സമയത്ത് ഇരുവര്‍ക്കും പ്രായം 23 ആയിരുന്നു. 'ഞങ്ങളുടെ ഊഷ്മളമായ ബന്ധത്തിന്റെ അവസാനം' എന്നാണ് വിവാഹത്തെ പിന്നീട് അലിഗ്ര വിശേഷിപ്പിച്ചത്. വിവാഹശേഷം ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഒടുവില്‍ ഈ ദാമ്പത്യം വെറും ആറ് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. 1993 ല്‍ വിവാഹമോചനം നേടി.

ആദ്യ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തി 12 ദിവസത്തിനു ശേഷം ബോറിസ് അടുത്ത വിവാഹം കഴിച്ചു. ഇന്ത്യന്‍ വേരുകള്‍ ഉള്ള മറീന വീലര്‍ ആയിരുന്നു ബോറിസ് ജോണ്‍സന്റെ രണ്ടാം ഭാര്യ. വിവാഹം കഴിക്കുന്ന സമയത്ത് മറീന ഗര്‍ഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ മറീനയ്ക്ക് കുഞ്ഞ് പിറന്നു. പിന്നാലെ ഇരുവര്‍ക്കും മൂന്ന് കുട്ടികള്‍ കൂടി ജനിച്ചു. ഈ വിവാഹബന്ധം 25 വര്‍ഷത്തോളം നീണ്ടുനിന്നു.

വിവാഹബന്ധത്തിനു പുറമേ വിവാദമായ ചില പ്രണയകഥകളിലെ നായകന്‍ കൂടിയാണ് ബോറിസ് ജോണ്‍സണ്‍. മുന്‍ കാമുകി ജെന്നിഫര്‍ പലപ്പോഴും ബോറിസിനെതിരെ രംഗത്തെത്തിയത് അതിലൊന്നാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ...

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 23കാരിയായ യുവതി അറസ്റ്റില്‍
പോക്‌സോ കേസില്‍ ഒരു സ്ത്രീ അറസ്റ്റിലായി. പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, ...

ഒരു മാസത്തിന് ശേഷം കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി, മൃതദ്ദേഹം വളര്‍ത്തുനായ്ക്കള്‍ ഭാഗികമായി ഭക്ഷിച്ച നിലയില്‍
ഇംഗ്ലണ്ടിലെ സ്വിന്‍ഡണില്‍ നിന്നുള്ള 45 വയസ്സുള്ള സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ ...

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ...

ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടി; പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി
ട്രംപിന്റെ നടപടിക്ക് വീണ്ടും തിരിച്ചടിയായി കോടതി ഉത്തരവ്. പിരിച്ചുവിട്ട ജീവനക്കാരെ ...

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ...

കറിയില്‍ ഗ്രേവി കുറവായതിന് ഹോട്ടല്‍ ആക്രമിച്ചു; ആലപ്പുഴയില്‍ ഹോട്ടല്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്
പാഴ്‌സലില്‍ കുറഞ്ഞ ഗ്രേവി നല്‍കിയതിന് മൂന്നംഗ സംഘം ഹോട്ടല്‍ ആക്രമിച്ചു. ഉടമയും ...

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും ...

തീവ്രവാദത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം, പാകിസ്ഥാന്‍ ആരോപണത്തിന് മറുപടി നല്‍കി ഇന്ത്യ
തീവ്രവാദികളെ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്‌തെന്ന് പാകിസ്ഥാന്‍ ആരോപണത്തിന് പിന്നാലെ ഇന്ത്യന്‍ ...