മാസ്‌ക് ധരിക്കാത്ത സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ചും വലിച്ചിഴച്ചും പൊലീസ്, വീഡിയോ

നെല്‍വിന്‍ വില്‍സണ്‍| Last Modified വെള്ളി, 21 മെയ് 2021 (15:08 IST)

മാസ്‌ക് ധരിക്കാത്ത സ്ത്രീയോട് ക്രൂരമായി പെരുമാറി പൊലീസ്. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. മാസ്‌ക് ധരിക്കാതെ എത്തിയ സ്ത്രീയെ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിച്ചു. സ്ത്രീ കുതറിമാറാന്‍ ശ്രമിച്ചു. വനിത പൊലീസ് ഉദ്യോസ്ഥര്‍ ഈ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ചു. പിന്നീട് റോഡിലൂടെ വലിച്ചിഴച്ചാണ് ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത്.

പൊലീസ് അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മനുഷ്യത്തരഹിതമായ പ്രവര്‍ത്തിയെന്നാണ് പലരും വിമര്‍ശിച്ചിരിക്കുന്നത്.



പൊലീസ് ഒരു സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം അപലപനീയവും മനുഷ്യത്തരഹിതവും ലജ്ജാകരവുമാണെന്ന് മധ്യപ്രദേശ് സ്റ്റേറ്റ് കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ ഓജ പറഞ്ഞു.


വനിത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി സാഗര്‍ എഎസ്പി പറഞ്ഞു. രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :