'ഞാന്‍ മദ്യപിക്കാറില്ല, പുകവലിക്കില്ല'; അധിക്ഷേപ കമന്റിന് അമൃതയുടെ മറുപടി

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 17 മെയ് 2021 (19:34 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയിലും അമൃത സജീവമാണ്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും പാട്ടിന്റെ വീഡിയോയും അമൃത പങ്കുവയ്ക്കാറുണ്ട്. അമൃത പങ്കുവച്ച ഒരു വീഡിയോയ്ക്ക് താഴെ ഒരാള്‍ നടത്തിയ അധിക്ഷേപ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ കമന്റിന് അമൃത ചുട്ടമറുപടി നല്‍കുകയും ചെയ്തു.

'അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിയ്ക്കും വിധം. പ്രശംസിയ്ക്കാത്ത കമന്റുകള്‍ വെറുപ്പിന്റെയല്ല, സ്‌നേഹത്തിന്റെയാണ്. പാട്ട് സൂപ്പര്‍.' എന്നാണ് ഇയാള്‍ അമൃതയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. ഇതിനു അമൃത മറുപടി നല്‍കി. താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും മുഖത്ത് കാണുന്നത് കോവിഡാനന്തര ക്ഷീണമാണെന്നുമാണ് അമൃത നല്‍കിയ മറുപടി. അമൃതയെ പിന്തുണച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.


കോവിഡ് ഭേദമായ ശേഷം രണ്ടുദിവസം മുന്‍പാണ് അമൃത വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടിലെത്തിയ ശേഷം അമൃത തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. കോവിഡിന് ശേഷം മകളുടെ അടുത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം അമൃത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :