ശക്തിമാന്‍ മരിച്ചിട്ടില്ല; സത്യാവസ്ഥ ഇതാണ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 12 മെയ് 2021 (15:20 IST)

ശക്തിമാന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ മുകേഷ് ഖന്ന പൂര്‍ണ ആരോഗ്യവാനായി വീട്ടിലുണ്ട്. താരം മരണപ്പെട്ടു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മുകേഷ് ഖന്ന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് താന്‍ ജീവനോടെ ഇരിക്കുന്നതായും പൂര്‍ണ ആരോഗ്യവനാണെന്നും മുകേഷ് ഖന്ന പറഞ്ഞത്. 'നിങ്ങളുടെ അനുഗ്രഹംകൊണ്ട് ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്, സുരക്ഷിതനാണ്. എനിക്ക് കൊവിഡ് 19 ഇല്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമില്ല. ആരാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചതെന്ന് അറിയില്ല. അതിനുപിന്നിലെ ഉദ്ദേശ്യം എന്തെന്നും അറിയില്ല,' മുകേഷ് ഖന്ന ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :