24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 601 പേർക്ക്, രാജ്യത്ത് ആകെ രോഗബാധിതർ 2902

അനു മുരളി| Last Modified ശനി, 4 ഏപ്രില്‍ 2020 (13:24 IST)
രാജ്യത്തെ ബാധിതരുടെ പുതിയ കണക്കുകൾ ഞെട്ടിക്കുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 601 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഒരു ദിവസം കൊണ്ട് ഇതാദ്യമായാണ് ഇത്രയധികം പേർക്ക് കൊറോണ ബാധിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതർ 2902 ആയി ഉയർന്നു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 167 പേര്‍ക്ക് രോഗം കണ്ടെത്തി. ആകെ 386 പേരായി ഇതോടെ രാജ്യതലസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം. ഇതിൽ 250 പേർ നിസാമുദ്ദീനിലെ മതപരിപാടിയിൽ പങ്കെടുത്തവരാണ്. തമിഴ്നാട്ടിലെ രോഗികളുടെ എണ്ണം 400 കടന്നു. രാജ്യത്ത് ഏറ്റവും അധികം രോഗബാധിതർ ഉള്ളത് മഹാരാഷ്ട്രയിലാണ്. 500 ലധികം കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.

രാജ്യത്തെ 30% ജില്ലകളിലും സ്ഥിരീകരിച്ചു. ഇതോടെ രോഗം തടയാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നു. ആകെയുള്ള 720 ജില്ലകളില്‍ 211 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. രോഗ ബാധിതരുടെ എണ്ണം വർധിയ്ക്കാൻ കാരണം നിസാമുദ്ദീനിൽ നടന്ന മതസമ്മേനമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :