നാഗ്പൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് കാൽനടയാത്ര, നടന്നത് 450കിലോമീറ്റർ; വീടെത്തും മുൻപ് യുവാവിന് ദാരുണാന്ത്യം

അനു മുരളി| Last Modified ശനി, 4 ഏപ്രില്‍ 2020 (11:42 IST)
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ദുരിതത്തിലായത്. തൊഴിൽ ഉടമ നാട്ടിലേക്ക് വണ്ടികയറിക്കോളാൻ ആവശ്യപ്പെട്ടാൽ പിന്നെ ഇത്തരക്കാർക്ക് തിരിച്ച് പോരുക മാത്രമേ വഴിയുള്ളു. അത്തരത്തിൽ നാഗ്പൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ച യുവാവിനു യാത്രാമധ്യേ ദാരുണാന്ത്യം.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നും കാൽനടയായി തമിഴ്നാട്ടിലെ നാമക്കല്ലിലേക്ക് പുറപ്പെട്ട ലോകേഷ് (22) ആണ് യാത്രാമധ്യേ വീണു മരിച്ചത്. തൊഴിൽ ഉടമ നാട്ടിലേക്കു മടങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ലോകേഷ് അടക്കമുള്ള ഇരുപതോളം കുടിയേറ്റ തൊഴിലാളികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

450 ലേറെ കിലോമീറ്റർ നടന്നും ചരക്കുവാഹനങ്ങളിലുമായി ഇവർ പിന്നിട്ടിരുന്നു. യാത്രയ്ക്കിടെ പൊലീസാണ് ഇവരെ അഭയ കേന്ദ്രത്തിൽ എത്തിച്ചത്. ഒരു നേരം മാത്രമായിരുന്നു ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ചയുടൻ ലോകേഷ് തളർന്നുവീഴുകയായിരുന്നു. നിർജലീകരണവും തളർച്ചയുമായാണു മരണ കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :