24 മണിക്കൂറിനിടെ 31,118 പേർക്ക് രോഗബാധ, 41,985 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷത്തിലേയ്ക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (09:53 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 31,118 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോട് അടുക്കുകയാണ്. 94,62,810 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 41,985 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

482 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,37,621 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 88ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 88,89,585 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,35,603 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
വാർത്തകൾ, കൊവിഡ്19, കൊറോണ വൈറസ്, News, Covid19, Coronavirus,


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :