അഞ്ച് അതിർത്തികളും വളയുമെന്ന് കർഷകർ, റോഡ് കുഴിച്ചും കൊൺക്രീറ്റ് കട്ടകൾ നിരത്തിയും പൊലീസ്

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (07:33 IST)
ഡൽഹി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ആറാം ദിവസത്തിലേയ്ക് കടക്കുമ്പോൾ കേന്ദ്ര സർക്കാറീന് ശക്തമായ മുന്നറിയിപ്പുമായി കർഷകർ. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിലേയ്ക്കുള്ള അഞ്ച് പാതകളും തടയും എന്ന് കർഷകർ വ്യക്തമാക്കി. സോനിപത്ത്, റോത്തക്ക് (ഹരിയാന), ജയ്പുർ (രാജസ്ഥാൻ), ഗാസിയാബാദ്–ഹാപുർ, മഥുര (യുപി) എന്നീ അഞ്ച് അതിർത്തി പാതകളും തടയും എന്നാണ് കർഷകരുടെ മുന്നറിയിപ്പ്.

കർഷകർ ഡൽഹിയിലേയ്ക്ക് എത്തുന്നത് ചെറുക്കാൻ റോഡിൽ കുഴിയെടുത്തും കോൺക്രീറ്റ് കട്ടകകൾ റോഡിന് കുറുകെ അടുക്കിയും, ബാരിക്കേടുകൾകൊണ്ട് ബന്ദിച്ചും പ്രതിരോധം തീർക്കുകയാണ് ഡൽഹി പൊലീസ്. മൈതാനത്തേയ്ക്ക് മാറിയുള്ള സമരത്തേയ്ക്കാൾ ദേശീയ പാതകൾ ഉപരോധിച്ചുള്ള സമരങ്ങളാണ് ഫലപ്രദം എന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. നൂറുകണക്കിന് ബസുകളാണ് കർഷകരുമായി അതിർത്തികളിൽ എത്തുന്നത്. കർഷകർ പിന്നോട്ടില്ലെന്ന് വ്യക്തമായതോടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര ആഅഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ തുടരുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :