ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും., കേരളത്തിൽ അതിവ ജാഗ്രത നിർദേശം

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (08:03 IST)
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനാമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. അതിതീവ്ര ന്യൂനമർദ്ദം ബുറേവി ചുഴലിക്കറ്റായി ശ്രീലങ്കൻ തീരം തൊടും എന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ഉച്ചയോടെയാണ് ചു,ഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടുക. വ്യാഴാഴ്ച കന്യാകുമാരി തീരത്തേയ്കും ചുഴലിയ്ക്കാറ്റ് എത്തും എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്താലത്തിൽ കേരളത്തിൽ അതീവ ജഗ്രതാ പുറപ്പെടുവിച്ചു. തെക്കൻ കേരളത്തിലും, തെക്കൻ തമിഴ്നാട്ടിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനാഫലമായി കേരളത്തിൽ ശക്തമായ കാറ്റിനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ബുധൻ, വ്യാഴം വെള്ളീ ദിവസങ്ങളിൽ അതിതീവ്ര മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്താപുരം, കൊല്ലം പത്താനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചുട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. നാളെ മുതൽ കേരളത്തിന്റയും തമിഴ്നാടിന്റെയും തെക്കൻ തീരങ്ങളിൽ 75 കിലോമീറ്റർ വരെ വേഗതയിയിൽ കാറ്റുവീശിയേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :