കൂടുതല്‍ ട്രെയിനുകളില്‍ വൈഫൈ സൌകര്യം വേണമെന്ന് മോഡി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 7 ജൂലൈ 2014 (17:45 IST)

കൂടുതല്‍ ട്രെയിനുകളില്‍ വൈഫൈ സൌകര്യം ഒരുക്കണമെന്ന് നരേന്ദ്ര മോഡി.ദീര്‍ഘ ദൂര ട്രെയിനുകളിലാണ് വൈഫൈ സൌകര്യം ഒരുക്കാന്‍ മോഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വൈഫൈ സൌകര്യം നഷ്ടമമാണെന്നും അത് നിറുത്തലാക്കണമെന്നും റയില്‍വേയുടെ നേരത്തെ അറിയിച്ചിരുന്നു ഈ അവസരത്തിലാണ് മോഡിയുടെ നിര്‍ദ്ദേശം.

50 ട്രെയിനുകളില്‍ സൌകര്യമൊരുക്കുന്നതിനു 100 കോടിയെങ്കിലും മാണ് വിലകണക്കാക്കിയിരിക്കുന്നത്. ട്രെയിനുകളില്‍ സ്ഥാപിക്കേണ്ട ഒരോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഡിഷിനും വില 1.5 കോടിയാണ്. വര്‍ഷം ഒരോ ഡിഷിനും 50 ലക്ഷം ലൈസന്‍സ് ഫീയും നല്‍കണം . വൈഫൈ സൌകര്യം നിറുത്തലാക്കണമെന്ന് റയില്‍വേ ആവശ്യപ്പെടുമ്പോള്‍ ഇത്കൂടതല്‍ ട്രയിനിലേക്ക് വ്യപിക്കണമെന്നും ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ലെന്നുമാണ് മോഡി പറയുന്നത്. സൌകര്യം ഒരുക്കുമ്പോള്‍ രാജധാനി ശതാബ്ദി എന്നീ ട്രൈനുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് മോഡി നിര്‍ദ്ദേശിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :