ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (17:29 IST)
ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്ക് ഒന്നര മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ വേഗമേറിയ ട്രെയിന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗത്തിലാണ് പുതിയ ട്രെയിന്‍ ഓടുക. നിലവില്‍ ഇതേ റൂട്ടിലൊടുന്ന ഭോപാല്‍-ശദാബ്ദി എക്‌സ്പ്രസിനേക്കാള്‍ അരമണിക്കൂര്‍ വേഗത കൂടുതലാണ് പുതിയ ട്രെയിനിന്.
ശതാബ്ദി ട്രെയിനിന്റെ അത്രയും തന്നെ കോച്ചുകളാണ് പുതിയ ട്രെയിനിനുമുള്ളത്.
പരീക്ഷണ ഓട്ടത്തില്‍ മണിക്കൂറില്‍ 160കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചത്. നിലവിലുള്ള ട്രാക്കുകളുടെ നിലവാരം ഉയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.
മുംബൈ- അഹമ്മദാബാദ് യാത്രയ്ക്ക് മണിക്കൂറില്‍ 350 കിലോ മീറ്റര്‍ വേഗത്തിലോടുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും റെയില്‍വേയുടെ പദ്ധതിയിലുണ്ട്.