അനുബന്ധ വാര്‍ത്തകള്‍
- സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ, ടോൾ ബൂത്തിൽ കെട്ടിക്കിടക്കണ്ട, പണം അക്കൗണ്ടിൽ നിന്ന് : രാജ്യത്ത് ഫാസ്ടാഗ് ഒഴിവാക്കുന്നു, അടിമുടി മാറ്റം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,568 പേര്‍ക്ക്; മരണം 20
- ഐടി റൂള്‍ 2021: രാജ്യത്ത് മാര്‍ച്ച് മാസത്തില്‍ വാട്സാപ്പ് നിരോധിച്ചത് 18 അക്കൗണ്ടുകള്‍
- ലക്ഷദ്വീപിലെ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരണം: സുപ്രീം കോടതി
- വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കരുത്, നിരസിക്കാനും അവകാശമുണ്ട്: സുപ്രീം കോടതി
'മരിച്ച' ഭാര്യ കാമുകനൊപ്പം; ഞെട്ടി യുവാവ് !
ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവ് ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 'മരിച്ച' ഭാര്യയെ കാമുകനൊപ്പം കണ്ടെത്തി. ബിഹാറിലെ മോത്തിഹാരി ജില്ലയിലാണ് സംഭവം. യുവതിയെ ഭര്‍ത്താവ് ദിനേശ് റാം സ്ത്രീധന പീഡനം നടത്തി കൊലപ്പെടുത്തിയെന്ന് ആരോപിച്ച് വീട്ടുകാര്‍ നല്കിയ പരാതിയിലാണ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശാന്തി ദേവി എന്ന യുവതി 2016 ജൂണ്‍ 14 ന് ലക്ഷ്മിപൂര്‍ നിവാസിയായ ദിനേശ് റാമിനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഏപ്രില്‍ 19 ന് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഒളിച്ചോടി. യുവതിയെ കാണാതായതോടെ സ്ത്രീധന പീഡനം ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ ദിനേശ് റാമിനെതിരെ കേസ് നല്കി. പിന്നീട് പൊലീസ് ഇയാളെ കൊലപാതകക്കുറ്റം ചുമത്തി ജയിലിലടച്ചു.
കേസില്‍ ദുരൂഹത തോന്നിയ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ശാന്തിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. പിന്നീടാണ് യുവതി മരിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ കാമുകനൊപ്പം താമസിക്കുകയാണെന്നും പൊലീസിന് രഹസ്യ വിവരം കിട്ടിയത്. പൊലീസ് ജലന്ധറില്‍ എത്തി ശാന്തിയെ തിരികെ മോത്തിഹാരിയില്‍ എത്തിച്ചു.
അടുത്ത ലേഖനം