1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,568 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,568 പേര്‍ക്ക്; മരണം 20

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,568 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,911 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രോഗം മൂലം 20 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 19137 പേരാണ്. 
 
രോഗം മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടത് 523889 പേരാണ്. 190 കോടിയോളം പേര്‍ ഇതുവരെ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് വിദ്യാര്‍ഥിനി മരിച്ചു