‘അവർ ഒരു ഗ്യാങ്’ ; കലാപകാരികൾ അഴിഞ്ഞാടുമ്പോൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്ന പൊലീസ്

ചിപ്പി പീലിപ്പോസ്| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (14:54 IST)
പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹി കത്തുകയാണ്. കലാപത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. നിരവധിയാളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണസംഖ്യ ഉയരാനാണ് സാധ്യത. രാജ്യതലസ്ഥാനം കത്തുമ്പോള്‍ ഡല്‍ഹി പൊലീസ് എന്തു ചെയ്യുകയാണെന്ന് ചോദ്യത്തിനു ഉത്തരം ലഭിക്കുകയാണ്.

കലാപത്തിന് കോപ്പു കൂട്ടുന്നവരെ അറസ്റ്റുചെയ്യുകയോ, അത്തരത്തിൽ അക്രമണം നടക്കാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല എന്ന് വ്യക്തമാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

കയ്യില്‍ സ്റ്റമ്പും ബാറ്റും ഹോക്കിസ്റ്റിക്കും ഇരുമ്പുവടികളുമായി കലാപകാരികള്‍ നിരത്തിലിറങ്ങിയപ്പോള്‍ പൊലീസ് കയ്യും കെട്ടി അത് നോക്കി നില്‍ക്കുകയായിരുന്നു പലയിടത്തും പൊലീസ്. പലയിടത്തും ജയ് ശ്രീരാം വിളികള്‍ക്കൊപ്പം അക്രമികള്‍ വളരെ അഭിമാനത്തോടെ പറഞ്ഞത്’ ഹിന്ദു ഭായിയോം, പുലീസ് ഹമാരെ സാഥ് ഹേ…’ ‘ (പൊലീസ് നമുക്കൊപ്പമാണ്’)എന്നായിരുന്നു. ഒപ്പം, വെടിവെച്ച് വീഴ്ത്തൂ എന്നൊരു ആക്രോശവും ഉയർന്നിരുന്നു.

പൊലീസിന്റെ നിസംഗത വിളിച്ചു പറയുന്ന അഞ്ചു വീഡിയോകള്‍ ഇതിനു തെളിവായി വന്നു കഴിഞ്ഞു. ജനക്കൂട്ടം കല്ലേറ് നടത്തുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുകമാത്രമാണ് പൊലീസ് ചെയ്യുന്നത്. കലാപകാരികള്‍ക്കൊപ്പം തോളോട് തോൾ ചേര്‍ന്നാണ് അവര്‍ നടന്നു നീങ്ങുന്നതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :