സൗജന്യ സംരംഭകത്വ പരിശീലന പരിപാടിയിലേയ്ക്ക് അപേക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (10:44 IST)
സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി നോര്‍ക്കാ ബിസിനസ്സ് ഫെസിലേറ്റഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി)

ആഭിമുഖ്യത്തില്‍ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു ഒക്ടോബര്‍ 15 ന് കോഴിക്കോട്
സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍
ഒക്ടോബര്‍ 10 -ന് മുന്‍പ് എന്‍ബിഎഫ്‌സിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770534 / 8592958677 നമ്പറിലോ
[email protected] /
[email protected] എന്നീ ഈമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :