ന്യൂഡല്‍ഹി|
VISHNU N L|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (19:03 IST)
കൃത്യതയില്ലാത്ത കാലാവസ്ഥാ പ്രവചനം നടത്തി രാജ്യത്തെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷന കേന്ദ്രത്തിലെ ഗവേഷകരെ പണി പഠിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുനു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ മഹാ സമുദ്രത്തേ കേന്ദ്രമാക്കി ആഗോള കാലാവസ്ഥാ ഗവേഷണ പദ്ധതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ രൂപം നല്‍കി.
മണ്‍സൂണ്‍ മിഷന്‍ എന്ന ഈ പദ്ധതിയില്‍
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രഗത്ഭരായ കാലാവസ്ഥാ ഗവേഷകര്‍ പഠനത്തില്‍ പങ്കെടുക്കും. ഇവരുടെ കീഴില്‍ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷകര്‍ക്ക് മികച്ച പരിശീലനവും സാധ്യമാക്കുകയും ചെയ്യും.
കാലാവസ്ഥാ പഠനത്തില്‍ രാജ്യത്തിന്റെ പോരായ്മകള്‍ പരിഹരിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണരംഗത്തെ ന്യൂതനസാങ്കേതിക വശങ്ങളെ ഭാരത്തിലെ ഗവേഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ക്കാര്‍ പഠനം സംഘടിപ്പിക്കുന്നത്. 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ചെലവ് പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ തന്നെ വഹിക്കും. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം ദയനീയാവസ്ഥയിലാണെന്നതിനാലാണ് ഈ നടപടിക്ക് കേന്ദ്രം നീക്കം തുടങ്ങിയത്. പലപ്പോഴും കൃ^ത്യമായ പ്രവചനം നടത്താന്‍ സാധിക്കാത്താതാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പോരായ്മ.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ന്യൂനമര്‍ദ്ദ വ്യതിയാനങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി കാലാവസ്ഥ മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്തതാണ് രാജ്യത്തെ പ്രധാന പോരായ്മ. തെറ്റായി കാലാവസ്ഥാ പ്രവചനം നടത്തുന്നത് രാജ്യത്തെ കര്‍ഷകരെ പലപ്പോഴും പ്രതിസന്ധിയിലാഴ്ത്തുന്നുണ്ട്.
2014ല്‍ സ്വാഭാവിക കാലവര്‍ഷമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാല്‍ കനത്ത വരള്‍ച്ചയാണുണ്ടായത്. 2011ല്‍ വരള്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചപ്പോള്‍ ആവര്‍ഷം കനത്ത കാലവര്‍ഷമാണുണ്ടായത്.
കഴിഞ്ഞ 122 വര്‍ഷത്തിലധികമായി, കര്‍ഷക രാഷ്ട്രമായ ഭാരതത്തിലെ വരള്‍ച്ചയും വെള്ളപ്പൊക്കവും മുന്‍കൂട്ടി പ്രവചിക്കാന്‍ കാലാവസ്ഥ നരീക്ഷകര്‍ക്കു സാധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ എല്ലാം കണക്കിലെടുത്താണ് ഇന്ത്യന്‍ മഹാസമുദ്രം കേന്ദ്രമാക്കി ആഗോള ഗവേഷണ പദ്ധതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതൊടെ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.