രാജ്യത്തെ കടുവകളുടെ എണ്ണം കൂടി, കടുവകള്‍ക്ക് അഞ്ച് സ്ഥലങ്ങള്‍കൂടി പതിച്ചു നല്‍കും

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (17:55 IST)
രാജ്യത്ത് അഞ്ച് കടുവാസംരക്ഷണ കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു. നിലവിലുള്ള 47 കടുവ സംരക്ഷണസങ്കേതങ്ങള്‍ക്ക് പുറമേയാണ് അഞ്ചെണ്ണം കൂടി ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്. മധ്യപ്രദേശിലെ രതാപനി, ഒഡീഷയിലെ സുനബേഡ, ചത്തീസ്ഗഢിലെ ഗുരു ഗാന്ധിദാസ് എന്നീ സങ്കേതങ്ങളാണ് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ കര്‍ണാടകത്തിലെ കുദ്രിമുഖ്, ഉത്തര്‍ഖണ്ഡിലെ രാജാജി എന്നീ വന മേഖലകള്‍ കൂടി കടുവാ സങ്കേതങ്ങള്‍ ആക്കും.

ഇവ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ 52 സങ്കേതങ്ങളുണ്ടാകും. തേക്കടിയിലെ പറമ്പിക്കുളത്താണ് കേരളത്തിലെ കടുവാസങ്കേതം. വയനാട്ടിലും സങ്കേതം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കാം നടത്തിയെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ഈ നീക്കം മരവിപ്പിച്ചിരിക്കുകയാണ്‍. ദേശീയ തലത്തില്‍ നടത്തിയ കണക്കെടുപ്പ്
പ്രകാരം ഇന്ത്യയില്‍ ഇപ്പൊള്‍
2300 ഓളം കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കടുവകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കാണ് കടുവാ സങ്കേതങ്ങളുടെ ചുമതല. ഇവിടങ്ങളില്‍ ഉണ്ടാക്കുന്ന ഏതൊരു പ്രവര്‍ത്തനങ്ങള്‍ക്കും അതോറിറ്റിയുടെ അറിവും സമ്മതവും കൂടിയേ തീരു. സംരക്ഷണത്തിനായി ദേശീയ ഇടപെടല്‍ അതോറിറ്റി കര്‍ശന വ്യവസ്ഥയും മുന്നോട്ടുവെച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :