മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന് പാക് സൈന്യത്തിന്റെ കമാന്‍ഡോ സുരക്ഷ...!

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (14:49 IST)
ഭീകരതയ്ക്കെതിര്‍ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുമെന്ന് വാതോരാതെ പറയുമ്പോഴും പാകിസ്ഥാന്റെ ഇരട്ടാത്ത് വെളിച്ചത്ത് വരുത്തുന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ ഭീക്രരാക്രമണക്കേസിലെ മുഖ്യപ്രതിയും കൊടുംഭീകരനുമായ സക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിക്ക്
പാക് സൈന്യം കമാന്‍ഡോ സുരക്ഷ ഒരുക്കിയതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയാണ് ലഖ്‌വിക്ക് കമാന്‍ഡോ സിരക്ഷ ഒരുക്കാന്‍ ഒത്താശ ചെയ്യുന്നതെന്നാണ് വിവരം.
സൈന്യത്തിലെ ഉന്നതരുമായും ഒപ്പം ഭീകരസംഘടനകളുടെ നേതാക്കളുമായും ലഖ്‌വി ആശയവിനിമയം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലഖ്‌വിക്ക് ജാമ്യം ലഭിച്ചതില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധമുള്ളതിനാലാണ് സുരക്ഷയെന്നാണ് വിവരം.

ഇന്ത്യന്‍ ഏജന്‍സികള്‍ വധിച്ചേക്കുമെന്ന് പാക് സൈന്യം കരുതുന്നതിനാല്‍ ലാഹോറിനു സമീപമുള്ള ഒരു രഹസ്യ വസതിയിലാണു ലഖ്‌വിയെ താമസിപ്പിച്ചിരിക്കുന്നത്. ഇവിടെയിരുന്ന് സൈന്യത്തിലെ ഉന്നതരുമായും ഭീകരരുമായും ഇയാള്‍ ആശയവിനിമയം നടത്താറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :