ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (10:29 IST)
ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ്. ജമ്മു കശ്മീരിലെ 15 മണ്ഡലങ്ങളിലേക്കും ഝാര്‍ഖണ്ഡിലെ 13 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്നിവ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യമാണ് ബിജെപിയുടെ നേതൃത്വത്തില്‍ മത്സരിക്കുന്നത്.

കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കോണ്‍ഗ്രസും ബിജെപിയുമാണ് മത്സര രംഗത്തുള്ളത്. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും പിഡിപിയും ശ്രമിക്കുമ്പോള്‍ മോഡി പ്രഭാവത്തില്‍ കൂടുതല്‍ സീറ്റുകള്‍നേടാനാണ് ബിജെപി നീക്കം. അതേസമയം വോട്ട് ചെയ്യാന്‍ ജനങ്ങള്‍ ഇറങ്ങരുതെന്ന് വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

സീറ്റ് വിഭജന തര്‍ക്കത്തെ തുടര്‍ന്ന് ഭരണകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ഒറ്റക്കാണ് മത്സരിക്കുന്നത്. തീവ്രവാദ, നക്‌സല്‍ ഭീഷണി കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഇരുസംസ്ഥാനങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും

ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :