ശ്രീനഗര്‍|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (11:38 IST)
ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം തുടങ്ങുന്നു. വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ച പാക് പടപൂഞ്ചിലെ ഹാമിര്‍പുരില്‍ വെള്ളിയാഴ്ച രാത്രി മുതലാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ ലക്ഷ്യമാക്കി വെടിവെപ്പ് തുടങ്ങി. വെളളിയാഴ്ച രാത്രി 8.55 നാണ് വെടിവെപ്പ് തുടങ്ങിയത്. പ്രകോപനം തുടര്‍ന്നതോടെ ഇന്ത്യ തിരിച്ചടിച്ചു. ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പില്‍ പരുക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കിര്‍നി ഷാഹ്പൂര്‍ മേഖലകളെ ലക്ഷ്യമാക്കിയുളളതായിരുന്നു പാക് വെടിവെപ്പ്. ജമ്മു കശ്മീരില്‍ ഈ മാസം വിവിധ നടന്ന വിവിധ സംഭവങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രകോപനം അവസാനിപ്പിക്കണമെന്ന് പാകിസ്താന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രതികരണം പാകിസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജനവാസകേന്ദ്രങ്ങള്‍ക്കു നേരെയും കനത്ത മോര്‍ട്ടാര്‍ ആക്രമണമാണ് പാക്‌സൈന്യം നടത്തുന്നത്. അതേസമയം, പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന കര്‍ശനനിലപാടിലാണ് ഇന്ത്യ.