ന്യൂഡല്‍ഹി|
VISHNU.NL|
Last Modified തിങ്കള്‍, 10 നവംബര്‍ 2014 (14:53 IST)
ജമ്മു കശ്മീരില്‍ അടിത്തറ വര്‍ധ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് ആവേശം പകര്‍ന്നുകൊണ്ട് കശ്മിരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച മഹാരാജ ഹരിസിഗിന്റെ കൊച്ചുമകന്‍ ബിജെപി പാളയത്തിലെത്തി. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന കരണ്‍ സിംഗിന്റെ ഇളയമകന്‍ അജാതശത്രുവാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. കരണ്‍ സിംഗ് നേരത്തെ കശ്മീര്‍ ഗവര്‍ണ്ണര്‍ ആയിരുന്നു. ഇദ്ദേഹവും ഉടനെ ബിജെപ് അംഗമാവുമെന്നാണ് വിവരം.
കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ജനപിന്തുണയുള്ള നേതാക്കളെ ലഭിച്ചതോടെ ബിജെപി ക്യാമ്പ് ആഹ്ലാദത്തിലായി. ഞായറാഴ്ച ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അജാതശത്രു അംഗത്വം സ്വീകരിച്ചത്.
ജമ്മുകശ്മീര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുവരെയും ലഭിക്കുന്നത് ബിജെപിക്ക് രാഷ്ട്രീയപരമായി ഏറെ ഗുണം ചെയ്യും.
ജനപിന്തുണയുള്ള കുടുംബത്തിലെ അംഗമെന്ന നിലയില്‍ അജാതശത്രു സിംഗിനെ പ്രചരണത്തിലും ബിജെപി സജീവമാക്കും. വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ബിജെപിയില്‍ നിന്നും പുറത്താക്കിയി മുതിര്‍ന്ന നേതാവ് ചമന്‍ ലാല്‍ ഗുപ്തയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. 2011ല്‍ ഏഴു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുപ്തയെ ജമ്മു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ബിജെപി തിരിച്ചെടുത്തിരിക്കുന്നത്.
ഇദ്ദേഹത്തിനും വോട്ടര്‍മാര്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുണ്ട്. അടുത്ത മാസമാണ് കാശ്മീരില്‍ നിയമസഭാ വോട്ടെടുപ്പ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജമ്മുകശ്മീലെ ആകെയുള്ള ആറുസീറ്റില്‍ മൂന്നിലും ബിജെപി വിജയിച്ചിരുന്നു. അതിനാല്‍ ഈ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് ബിജെപി ശ്രമം. ജമ്മു കശ്മീരില്‍ ഭരണത്തിലേറുക എന്നതാണ് ബിജെപി ലക്ഷ്യം. ഇതിനായി ബിജെപി പ്രസിഡന്റ് അമിത് ഷാ അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ പലതവണ കശ്മീരിലെ സമുദായ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.