അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വിദഗ്ധരായ ഷൂട്ടര്‍മാരെ നിയോഗിക്കുന്നു

   ഇന്ത്യ പാകിസ്ഥാന്‍ , ഷൂട്ടര്‍മാര്‍ , ഇന്റലിജന്‍ലസ് റിപ്പോര്‍ട്ട് , ജമ്മു കശ്മീര്‍
ന്യൂഡല്‍ഹി| jibin| Last Modified ശനി, 15 നവം‌ബര്‍ 2014 (14:58 IST)
ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പുതിയ സൈനിക നീക്കത്തിന് തയാറെടുക്കുന്നതയി ഇന്റലിജന്‍ലസ് റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് സമയത്ത് അക്രമണം നടത്തുകയാണ് ലക്ഷ്യമെന്നാണ് അറിയുന്നത്.

പാക് മല നിരകളില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയും ഇന്ത്യന്‍ സൈന്യത്തിനു നേരെയും ഒളിഞ്ഞിരുന്ന് വെടിവയ്ക്കാനുള്ള സൌകര്യങ്ങളും വിദഗ്ദരായ ഷൂട്ടര്‍മാരെയും പാകിസ്ഥാന്‍ നിയോഗിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനായി അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഉയര്‍ന്ന ടവറുകള്‍ നിര്‍മിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാക്ക് സൈനിക സംഘങ്ങള്‍ ശ്രീനഗറിനോട് ചേര്‍ന്നുള്ള
പോസ്റ്റുകളില്‍ സന്ദര്‍ശനം നടത്തുന്നത് പതിവാക്കിയിട്ടുമുണ്ട്.

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്ക്കാവുന്ന തരത്തിലാണ്
ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. വിദഗ്ദരായ ഷൂട്ടര്‍മാരെയും ഇവിടെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സഹായം നല്‍കുന്നതിനായി തീവ്രവാദികളും ചേരുന്നതായി വാര്‍ത്തയുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാകിസ്ഥാന്‍ സൈന്യത്തിന് ചൈനീസ് പട്ടാളം ആയുധ പരിശീലനം നല്‍കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :