ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (11:47 IST)
ഹരിയാനയിൽ ജാതിപ്പോരിനെത്തുടർന്ന് ദളിത് കുടുംബം ആക്രമണത്തിനിരയായ സംഭവം രാജ്യമെങ്ങും ചര്‍ച്ചയായതിനു പിന്നാലെ ആക്രമത്തിനിരയായവരെ അപമാനിച്ചുകൊണ്ട് കേന്ദ്ര സഹമന്ത്രി വികെ സിംഗ് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്ത്രമ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്.
ഇത്തരം പ്രയോഗങ്ങള്‍ നടത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് അര്‍ഥമില്ല. അധികാരത്തില്‍ ഇരിക്കുന്ന ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തിരിച്ചടിയാകും. ഹരിയാനയിലെ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
അതേസമയം, ഹരിയാനയിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തിലെ വിവാദ പരാമർശത്തിൽ കേന്ദ്രമന്ത്രി വികെ സിംഗ് ഖേദം പ്രകടിപ്പിച്ചു. തന്റെ പരമാർശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നുവെന്ന് ട്വിറ്ററിലൂടെയാണ് സിംഗ് അറിയിച്ചത്.
ആരെങ്കിലും നായ്ക്കു നേരെ കല്ലെറിഞ്ഞാൽ അതിന് സർക്കാർ ഉത്തരവാദികളല്ലെന്നാണ് വികെ സിംഗ് പറഞ്ഞത്.
സംഭവത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് വിവാദമായ പ്രസ്താവന മന്ത്രി നടത്തിയത്. ഇത്തരം സംഭവങ്ങളിൽ കേന്ദ്രസർക്കാരിന് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. സംസ്ഥാന സർക്കാരിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.