ഉഭയകക്ഷി ബന്ധത്തിന് തടസമാകുന്നത് പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണെന്ന് രാജ്‌നാഥ് സിംഗ്

ലഖ്നൗ| VISHNU N L| Last Updated: ശനി, 10 ഒക്‌ടോബര്‍ 2015 (17:40 IST)
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുമ്പോഴും പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന പ്രശ്നം തടസ്സമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഡി.പി ബോറയുടെ എഴുപത്തി അഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം മോഡി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ആദ്യനാള്‍ മുതല്‍ തുടങ്ങിയതാണ്. സത്യപ്രതിജ്ഞക്ക് അയല്‍രാജ്യങ്ങളുടെയെല്ലാം തലവന്മാരെ ക്ഷണിച്ചത് ഇതിന് തെളിവാണ്. എന്നാല്‍ കാലങ്ങളായുള്ള വിരോധാഭാസമാണ് പാകിസ്ഥാന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍. അവിടെ ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനോ മറ്റോ ചിലര്‍ ഭീകരപ്രവര്‍ത്തനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധികളായ പൗരന്മാരെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവെച്ചുകൊല്ലുന്നത് അംഗീകരിക്കാനാവില്ല. പക്ഷേ, പാകിസ്ഥാന്‍ അഞ്ച് പൗരന്മാരെ വെടിവച്ചുകൊന്നപ്പോള്‍, ആദ്യ വെടി നമ്മുടെ ഭാഗത്തുനിന്നാവരുതെന്നും ജനത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും അതിര്‍ത്തി രക്ഷാസേനക്ക് നിര്‍ദേശം നല്‍കുകയാണ് താന്‍ ചെയ്തത്. പക്ഷേ, വീണ്ടും വെടിവെപ്പ് മറുപക്ഷത്തുനിന്നുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാനും ആവശ്യപ്പെട്ടു.

പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. ഒടുവില്‍ ഐക്യരാഷ്ട്ര സഭയില്‍ അഭയംതേടുകയാണ് പാകിസ്ഥാന്‍ ചെയ്തത്. ജീവിതത്തില്‍ സുഹൃത്തുക്കള്‍ മാറിവരും പക്ഷേ, അയല്‍ക്കാര്‍ മാറില്ളെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വാക്ക് അദ്ദേഹം ഓര്‍മിപ്പിച്ചു. നക്സലിസം വലിയ വെല്ലുവിളിയാണെന്നും ആയുധം താഴെവെച്ചാല്‍ അവരുമായി ചര്‍ച്ചക്ക് തയാറാണെന്നും അദ്ദേഹം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :