ന്യൂഡല്‍ഹി|
jibin|
Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2015 (11:15 IST)
ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ജ്യത്തെ എല്ലാ ഭാഗങ്ങളേയും ബന്ധിപ്പിക്കുന്ന ഭാഷയാണ് ഹിന്ദി. എന്നാല്‍ ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ എപ്പോഴും ഇംഗ്ലീഷിന് പ്രചാരം നല്‍കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദിയെ ഇന്ത്യന്‍ ഭാഷകളുടെ മൂത്ത സഹോദരിയായി കണക്കാക്കണം. സംസ്‌കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നതെങ്കിലും ഹിന്ദിയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഹിന്ദിക്ക് മതിയായ അര്‍ഹത നല്‍കണം. ഇന്ത്യന്‍ ഭാഷകളുടെ മൂത്ത സഹോദരിയാണെന്നും ഹിന്ദിയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷാപട്ടികയില്‍ ഹിന്ദിയേയും ഉള്‍പ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങള്‍ ഇന്ത്യ നടത്തിവരുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ എല്ലാവരുടേയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.